Sunday, April 12, 2015

Basics of Melakartha Raaga

ഓരോരോ രാഗങ്ങളിലും‍ ഇന്നിന്ന സ്വരങ്ങള്‍ ആണെന്നു നിശ്ചയിക്കപ്പെട്ടിട്ടുണ്ടു്.

ഷോഡശസ്വരങ്ങളായ ഷഡ്‌ജം(സ), ശുദ്ധഋഷഭം(രി1), ചതുശ്രുതിഋഷഭം(രി2), ശുദ്ധഗാന്ധാരം(ഗ1), ഷഡ്‌ശ്രുതിഋഷഭം(രി3), സാധാരണഗാന്ധാരം(ഗ2), അന്തരഗാന്ധാരം(ഗ3), ശുദ്ധമധ്യമം(മ1), പ്രതിമധ്യമം(മ2), പഞ്ജമം(പ), ശുദ്ധധൈവതം(ധ1), ചതുശ്രുതിധൈവതം(ധ2), ശുദ്ധനിഷാദം(നി1), ഷഡ്‌ശ്രുതിധൈവതം(ധ3), കൈശികിനിഷാദം(നി2), കാകളിനിഷാദം(നി3) എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണു് മേളകര്‍ത്താരാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതു്.

രാഗസ്വരങ്ങള്‍ - ഒരു രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുക്കുന്ന സ്വരങ്ങള്‍.
അന്യസ്വരങ്ങള്‍ - ഒരു രാഗത്തില്‍ വര്‍ജ്ജിക്കപ്പെട്ട സ്വരങ്ങള്‍.

വെങ്കിടമഖിയാണു് മേളകര്‍ത്താരാഗ പട്ടികയുടെ കര്‍ത്താവു്.

മേളകര്‍ത്താരാഗലക്ഷണങ്ങള്‍ :

ക്രമസമ്പൂര്‍ണ്ണരാഗങ്ങള്‍ - ഷോഡശസ്വരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇവയില്‍ സപ്തസ്വരങ്ങള്‍ ഏഴും അടങ്ങിയിരിക്കുന്നു.
സപ്തസ്വരങ്ങള്‍ക്കൊപ്പം താരസ്ഥായി ഷഡ്ജവും ചേര്‍ക്കണം.
ആരോഹണവും അവരോഹണവും ക്രമമായി അതേ സ്വരങ്ങളിലൂടെ സഞ്ചരിക്കുന്നു. ഉദാഃ സരിഗമപധനിസസനിധപമഗരിസ.
ഓരോ സ്വരാക്ഷരങ്ങള്‍ക്കും ഒരു ശ്രുതിസ്ഥാനം മാത്രമേ അനുവദിച്ചിട്ടുള്ളു ഉദാഃ കനകാംഗി സരി1ഗ1മ1പധ1നി1സ
സ്വരാക്ഷരശ്രുതിസ്ഥാനം ആരോഹണത്തില്‍ ആയിരിക്കണം. ഉദാഃ രി1ഗ1, രി1ഗ2, രി1ഗ3, രി2ഗ2, രി2ഗ3, രി3ഗ3 എന്നിങ്ങനെ.
ശ്രുതിയില്‍ വക്രസഞ്ചാരമോ സമസഞ്ചാരമോ പാടില്ല. അതായതു് രി2ഗ1(സമം), രി3ഗ1(വക്രം), രി3ഗ2 (സമം) ചേരുവ പാടില്ല.
ധൈവതം നിഷാദം എന്നിവയുടെ ചേരുവയിലും ഈ നിയമം ബാധകമാണു്.
ധന, ധനി, ധനു, (ധിന പാടില്ല), ധിനി, ധിനു, (ധുന, ധുനി പാടില്ല), ധുനു എന്നിങ്ങനെ.
ത്രിസ്ഥായി സഞ്ചാരം - മന്ദ്രസ്ഥായി, മദ്ധ്യസ്ഥായി, താരസ്ഥായി സ്വരസഞ്ചാരം.

[ജന്യരാഗങ്ങളെ സംബന്ധിക്കുന്ന നിയമങ്ങള്‍ മേല്‍ വിവരിച്ച രീതിയിലല്ല. അവയില്‍ വക്രസഞ്ചാരം, സ്വരവര്‍ജ്ജ്യം, അന്യസ്വരം എന്നിങ്ങനെ പലതും ആവാം. സിന്ധുഭൈരവി എന്ന രാഗത്തില്‍ ഷഡ്ജം, ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിങ്ങനെ 9 സ്വരങ്ങള്‍ വരുന്നുണ്ടു്.]

മേളരാഗങ്ങളുടെ എണ്ണം കൢപ്തമാണു് - 36 x 2 = 72 മേളകര്‍ത്താരാഗങ്ങള്‍
ഇതില്‍ ഷഡ്ജവും പഞ്ചമവും അചലസ്വരങ്ങളാണു്
മധ്യമം - ആദ്യത്തെ 36 രാഗങ്ങള്‍ക്കു് ശുദ്ധമധ്യമവും (പൂര്‍വ്വാംഗരാഗങ്ങള്‍), 37 മുതലുള്ളവയയ്ക്കു് പ്രതിമധ്യമവും (ഉത്തരാംഗരാഗങ്ങള്‍)
ബാക്കി രി, ഗ, ധ, നി എന്നീ നാലു സ്വരങ്ങള്‍ക്കും 3 ശ്രുതിസ്ഥാനങ്ങള്‍ വരാം
ഋഷഭം-ഗാന്ധാരം എന്നീ സ്വരങ്ങളുടെ ചേരുവ ഒരു ചക്രത്തിനുള്ളിലുള്ള ആറു രാഗങ്ങളിലും ഒരു പോലെ ആയിരിക്കും
ധൈവത-നിഷാദ ചേരുവയ്ക്കു മാത്രം ഒരു ചക്രത്തില്‍ തന്നെ മാറ്റം വരുന്നു (ധ1നി1, ധ1നി2, ധ1നി3, ധ2നി2, ധ2നി3, ധ3നി3)
6 ചക്രങ്ങളിലായി രി1ഗ1, രി1ഗ2, രി1ഗ3, രി2ഗ2, രി2ഗ3, രി3ഗ3 എന്നിങ്ങനെ രി-ഗ ചേരുവ മാറി മാറി വരും (രി2ഗി1, രി3ഗ1, രി3ഗ2 എന്നീ ചേരുവ സമ, വക്ര, സമ സഞ്ചാരത്തിനു ഇടം നല്‍കുന്നു എന്നതിനാല്‍ അനുവദനീയമല്ല)




സ്വരം
നാമം
വകഭേദം
സ്ഥാനം
വക്രം
സമം
ചേരുവസ്വരങ്ങള്‍
1
ഷഡ്ജം
ഷഡ്ജം
1



2
രി
ശുദ്ധഋഷഭം
ശുദ്ധഋഷഭം
2
രി1


1, 2, 3
ചതുശ്രുതിഋഷഭം
3
രി2

1
2, 3
ഷ‍ഡ്ശ്രുതിഋഷഭം
4
രി3
1
2
3
3
ശുദ്ധഗാന്ധാരം
ശുദ്ധഗാന്ധാരം
5
1
രി3
രി2
രി1
സാധാരണഗാന്ധാരം
6
2

രി3
രി1, രി2
അന്തരഗാന്ധാരം
7
3


രി1, രി2, രി3
4
ശുദ്ധമധ്യമം
ശുദ്ധമധ്യമം
8
1



പ്രതിമധ്യമം
9
2



5
പഞ്ചമം
പഞ്ചമം
10



6
ശുദ്ധധൈവതം
ശുദ്ധധൈവതം
11
1


നി1, നി2, നി3
ചതുശ്രുതിധൈവതം
12
2

നി1
നി2, നി3
ഷഡ്ശ്രുതിധൈവതം
13
3
നി1
നി2
നി3
7
നി
ശുദ്ധനിഷാദം
ശുദ്ധനിഷാദം
14
നി1
3
2
1
കൈശികിനിഷാദം
15
നി2

3
1, 2
കാകളിനിഷാദം
16
നി3


1, 2, 3
8
ഷഡ്ജം
ഷഡ്ജം
17




ഷോഡശസ്വരപദ്ധതിയിലെ സ്വരങ്ങള്‍ പ്രകാരം ആണു് 72 മേളകര്‍ത്താപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നതു്. 72 മേളകര്‍ത്താപദ്ധതിയുടെ അടിസ്ഥാനം 6 രാഗങ്ങളുടെ സ്വരസ്ഥാനങ്ങള്‍ ആണു്

കനകാംഗി സരി1ഗ1മ1പധ1നി1 - പ്രതിമധ്യമരാഗം സരി1ഗ1മ2പധ1നി1 സാലകം
തോടി സരി1ഗ2മ1പധ1നി2 - പ്രതിമധ്യമരാഗം സരി1ഗ2മ2പധ1നി2 ഭവപ്രിയ
മായാമാളവഗൗള സരി1ഗ3മ1പധ1നി3 - പ്രതിമധ്യമരാഗം സരി1ഗ3മ2പധ1നി3 കാമവര്‍ദ്ധിനി
ഖരഹരപ്രിയ സരി2ഗ2മ1പധ2നി2 - പ്രതിമധ്യമരാഗം സരി2ഗ2മ2പധ2നി2 ഹൈമവതി
ശങ്കരാഭരണം സരി2ഗ3മ1പധ2നി3 - പ്രതിമധ്യമരാഗം സരി2ഗ3മ2പധ2നി3 മേചകല്യാണി
ചലനാട്ട സരി3ഗ3മ1പധ3നി3 - പ്രതിമധ്യമരാഗം സരി3ഗ3മ2പധ3നി3 രസികപ്രിയ

മേളകര്‍ത്താരാഗപദ്ധതിയില്‍ 6 രാഗങ്ങള്‍ അടങ്ങിയ ഒരു ചക്രത്തില്‍ ഓരോ ചക്രത്തിലേയും ആദ്യത്തെ നാലു സ്വരങ്ങളായ പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കനകാംഗി, തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ശങ്കരാഭരണം ചലനാട്ട എന്നിവയില്‍ ഒരെണ്ണത്തിന്റേതായിരിക്കും. തുടര്‍ന്നു വരുന്ന ഉത്തരാംഗസ്വരങ്ങള്‍ പധനിസ എന്നിവ ഓരോ ചക്രത്തിലും ക്രമത്തില്‍ കനകാംഗി, തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ശങ്കരാഭരണം, ചലനാട്ട  എന്നിവയും ആണെന്നു മനസ്സിലാവും. ഈ ക്രമം 36-മതു മേളകര്‍ത്താരാഗം വരെ തുടരും. 37-മതു മുതലുള്ള രാഗങ്ങളില്‍ ഈ ക്രമം തന്നെ തുടരുമെങ്കിലും അവിടെ മേല്‍ വിവരിച്ച 6 രാഗങ്ങളുടെ പ്രതിമധ്യമരാഗങ്ങളുടെ സ്വരങ്ങള്‍ ചേര്‍ന്നാണെന്ന വ്യത്യാസം മാത്രമേ ഉള്ളു.


ഒരു ചക്രം പരിശോധിച്ചാല്‍ മുകളില്‍ വിവരിച്ചിരിക്കുന്നതു മനസ്സിലാക്കാം


സ്വരങ്ങള്‍



16 ഷോഡശസ്വരങ്ങള്‍ ആണു് മേളകര്‍ത്താരാഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതു്. ഇതില്‍ ഷഡ്ജവും പഞ്ചമവും അചലസ്വരങ്ങളാണു്. രാഗത്തില്‍ സ്വരങ്ങളുടെ ചേരുവ തീരുമാനിക്കുന്ന ബാക്കി സ്വരങ്ങളില്‍ മധ്യമത്തിനു 2 സ്വരസ്ഥാനങ്ങള്‍ വീതവും ഋഷഭം ഗാന്ധാരം ധൈവതം നിഷാദം എന്നിവയ്ക്കു 3 സ്വരസ്ഥാനങ്ങള്‍ വീതവും ഉണ്ടു്.

ഋഷഭം ഗാന്ധാരം എന്നിവ ഒരു ചക്രത്തില്‍ ഒരു ചേരുവ തന്നെ ആയിരിക്കുമെങ്കിലും 6 ചക്രങ്ങളിലായി ആരോഹണക്രമത്തില്‍ രി1ഗ1, രി1ഗ2, രി1ഗ3, രി2ഗ2, രി2ഗ3, രി3ഗ3 എന്നിങ്ങനെ മാറിമാറി 6 തരത്തിലുള്ള ചേരുവ ആണു വരുന്നതു് (രി2ഗി1, രി3ഗ1, രി3ഗ2 എന്നീ ചേരുവ സമ-വക്ര-സമ സഞ്ചാരത്തിനു ഇടം നല്‍കുന്നു എന്നതിനാല്‍ അനുവദനീയമല്ല). എന്നാല്‍ ധൈവതം നിഷാദം എന്നിവ ആരോഹണക്രമത്തില്‍ ധ1നി1, ധ1നി2, ധ1നി3, ധ2നി2, ധ2നി2, ധ3നി3 എന്നിങ്ങനെ ഒരു ചക്രത്തില്‍ തന്നെ 6 വിധത്തില്‍ മാറിമാറി വരും (ധ2നി1, ധ3നി1, ധ3നി2 എന്നീ ചേരുവ സമ-വക്ര-സമ സഞ്ചാരത്തിനു ഇടം നല്‍കുന്നു എന്നതിനാല്‍ അനുവദനീയമല്ല)

ഇവ രണ്ടും കൂടി മൊത്തം 6 ചക്രങ്ങളിലായി 6 തരം ചേരുവയില്‍ രിഗ-യും x ഒരോ ചക്രത്തിലേയും 6 തരം ചേരുവയില്‍ ധനി-യും കൂടി മൊത്തം 36 തരം ചേരുവ വരും. ആദ്യത്തെ 6 ചക്രങ്ങളില്‍ ശുദ്ധമധ്യമവും അതിനു ശേഷമുള്ള ചക്രങ്ങളില്‍ പ്രതിമധ്യമവും പ്രത്യേകം ചേരുവ വരുമ്പോള്‍ മോത്തം 36x2=72 രാഗങ്ങള്‍!

രാഗങ്ങള്‍ക്കു് പേരു നിശ്ചയിക്കുന്ന രീതി:

കടപയാദി അധവാ പരല്‍പ്പേരു എന്ന സമ്പ്രദായത്തില്‍ അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങളെയും അക്കങ്ങളെയും ബന്ധിപ്പക്കുന്ന ഒരു പട്ടിക നോക്കുക. അ മുതല്‍ അഃ വരെയുള്ള സ്വരങ്ങള്‍ക്കു് പൂജ്യം. വ്യഞ്ജനങ്ങളില്‍ ഞ ന ഴ റ എന്നിവയ്ക്കും പൂജ്യം. വ്യഞ്ജനങ്ങളോടു സ്വരം ചേരുന്നിടത്തു് അതിലെ വ്യഞ്ജനത്തിനു മാത്രമേ വില കല്പിക്കുന്നുള്ളു. ഒരു വരിയില്‍ 10 വ്യഞ്ജനങ്ങള്‍ ഉള്ള ഓരോ വരികള്‍ക്കും ക്രമത്തില്‍ കാദിനവ (ക ആദിയില്‍ വരുന്ന 10 അക്ഷരങ്ങള്‍ എന്നര്‍ത്ഥം), ടാദിനവ, പാദിനവ (പാതിനവ എന്നും പറയാം), യാദിനവ എന്നാണു പറയുന്നതു്.


അ മുതല്‍ അഃ വരെയുള്ള സ്വരങ്ങള്‍ക്കു് പൂജ്യം. വ്യഞ്ജനങ്ങളില്‍ ഞ ന ഴ റ എന്നിവയ്ക്കും പൂജ്യം. വ്യഞ്ജനങ്ങളോടു സ്വരം ചേരുന്നിടത്തു് അതിലെ വ്യഞ്ജനത്തിനു മാത്രമേ വില കല്പിക്കുന്നുള്ളു.രാഗത്തിന്റെ പേരിലെ ആദ്യ രണ്ടു് അക്ഷരങ്ങളെ അനനുസരിച്ചു വരുന്ന അക്കങ്ങള്‍ വിപരീത രീതിയില്‍ എഴുതിയാണു് മേളകര്‍ത്താരാഗത്തിന്റെ ക്രമം നിര്‍ണ്ണയിക്കുന്നതു്. ഉദാഃ 65-മതു മേളകര്‍ത്താരാഗമായ മേചകല്യാണിയുടെ മ സൂചിപ്പിക്കുന്ന 5-ഉം ച സൂചിപ്പിക്കുന്ന 6-ഉം നേരെ എഴുതിയാല്‍ 56 എന്നും അതു തിരിച്ചിട്ടാല്‍ 65 എന്നും കിട്ടും. (പട്ടിക ഇല്ലെങ്കില്‍ കൈവിരലുകളുമായി അക്ഷരങ്ങളെ ബന്ധിപ്പിച്ചു ഇതു് എണ്ണാവുന്നതേ ഉള്ളു)

മേളകര്‍ത്താരാഗപട്ടിക 01

മേളകര്‍ത്താരാഗപട്ടിക 02

സ്വരസ്ഥാനങ്ങളുടെ അടിസ്ഥാനം

.

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.